ThiruvananthapuramLatest NewsKeralaEducationNews

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും

എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുകയാണെന്ന പരാതിയുടെ വാസ്തവത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ആകെ 2962 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികൾ അടക്കം മൊത്തം 4,27,407 പേർ പരീക്ഷയിൽ പങ്കെടുക്കും. പ്ലസ് ടു പരീക്ഷ 4,32,436 വിദ്യാർത്ഥികളാണ് എഴുതുക. ഇവർക്കായി 2005 പരീക്ഷാ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും, ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Also read: കൈയിൽ കിട്ടുന്നതെല്ലാം എടുത്തെറിയും, അടികൊണ്ട് ചോര വന്നു, അവൾ ഈഗോ മാനിയാക്കാണ്: യുവാവ് പരിഹാരം തേടി റെഡ്ഡിറ്റിൽ

അതേസമയം, 2022 ജൂൺ ഒന്നിന് തന്നെ അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും. അധ്യയനം തുടങ്ങുന്നതിന് മുൻപ്, ഡിജിറ്റൽ ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ ഡിജിറ്റൽ ക്ലിനിക്കുകൾ സംഘടിപ്പിക്കും.

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഒരുക്കും. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ അദ്ധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും. എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുകയാണെന്ന പരാതിയുടെ വാസ്തവത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button