KeralaLatest NewsNews

‘പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്’: തടയാൻ കോടതിക്കാവില്ലെന്ന് എ വിജയരാഘവൻ

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ആവശ്യമെങ്കിൽ വാഹനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരള ഹൈക്കോടതിക്കെതിരെ സിപിഎം മുൻ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്നും, പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാൻ അവസരമുണ്ടെന്നും വിജയരാഘവൻ പ്രതികരിച്ചു.

അതേസമയം, സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ തടയേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി പറഞ്ഞു.

Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ആവശ്യമെങ്കിൽ വാഹനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button