Latest NewsNewsIndia

യുപിയില്‍ ഭരണയന്ത്രം തിരിഞ്ഞു തുടങ്ങി : ആഭ്യന്തരവും റവന്യൂവും ഉള്‍പ്പെടെ 34 വകുപ്പുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്

ലക്നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. സംസ്ഥാനത്തെ 52 മന്ത്രിമാര്‍ക്കാണ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവിധ വകുപ്പുകളില്‍ ചുമതല നല്‍കിയത്. ആഭ്യന്തരം, റവന്യൂ, ഇന്‍ഫര്‍മേഷന്‍, നിയമനം എന്നിവയുള്‍പ്പെടെ 34 വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക.

Read Also : ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ബ്രാഞ്ച് മാനേജര്‍ പിടിയില്‍

ഗ്രാമവികസനം, ഭക്ഷ്യ സംസ്‌കരണം, വിനോദ നികുതി, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നല്‍കി. സഹ ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന് ആരോഗ്യം, കുടുംബക്ഷേമം, ശിശുക്ഷേമം എന്നീ വകുപ്പുകളും അനുവദിച്ചു.

ഒമ്പത് തവണ എംഎല്‍എയായ സുരേഷ് ഖന്നയ്ക്ക് സാമ്പത്തിക, പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതലയും യുപി ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിന് ജലശക്തി വകുപ്പും നല്‍കി. മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയെ വനിതാ ശിശുക്ഷേമ മന്ത്രിയായി നിയമിച്ചു.

അരവിന്ദ് ശര്‍മ്മയ്ക്ക് നഗരാസൂത്രണം, ഊര്‍ജം എന്നീ വകുപ്പുകളുടെ ചുമതലയും ജയ്‌വീര്‍ സിംഗിന് ടൂറിസം, സാംസ്‌കാരിക വകുപ്പ് എന്നിവയും ജിതിന്‍ പ്രസാദയ്ക്ക് നഗരവികസന വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button