Latest NewsNewsIndiaMobile PhoneTechnology

വൺപ്ലസ് 10 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വില കുറച്ച് വൺപ്ലസ് 9 പ്രോ

ഡൽഹി: ഇന്ത്യയിൽ വൺപ്ലസ് 10 പ്രോ ലോഞ്ചിംഗിന് ഒരു ദിവസം മുമ്പ് വൺപ്ലസ് 9 പ്രോയുടെ വില കുറച്ചു. ഇപ്പോൾ 60,000 രൂപയിൽ താഴെ വിലയ്ക്ക് ഈ ഫോൺ ആമസോണിൽ ലഭ്യമാണ്. 64,999 രൂപ പ്രാരംഭ വിലയിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ വൺപ്ലസ് 9 പ്രോ, ഇപ്പോൾ 59,999 രൂപയ്ക്കാണ് വിൽക്കുന്നത്. സിറ്റി ബാങ്ക് കാർഡുകളിൽ 10,000 രൂപയുടെ വിലക്കിഴിവും ഇതിനുണ്ട്. ഇതോടെ വില 49,997 രൂപയായി കുറയുന്നു.

ആമസോണിൽ 17,950 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ, ഉപഭോക്താക്കൾക്ക് സിറ്റി ബാങ്ക് കാർഡ് ഉണ്ടെങ്കിൽ എക്‌സ്‌ചേഞ്ച് ഓഫർ ഉൾപ്പെടെ വൺപ്ലസ് 9 പ്രോ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. എക്സ്ചേഞ്ച് തുക നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും.

പണിമുടക്ക് ദിവസം വൃദ്ധനെ ബാങ്ക് ലോക്കറിനുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ: രക്ഷപ്പെടുത്തിയത് 18 മണിക്കൂറിന് ശേഷം
വൺപ്ലസ് 9 പ്രോ ഇപ്പോഴും ഒരു നല്ല 5ജി സ്മാർട്ട്‌ഫോണാണ്. മുൻനിര സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഇതിലുള്ളത്. വളരെ വേഗതയുള്ള ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും മികച്ച അമോലെഡ് ഡിസ്പ്ലേയും ഇതിനുണ്ട്. ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് ഡിസ്പ്ലേയുടെ റിഫ്രഷിങ് നിരക്ക് 1ഹെഡ്‌സ് മുതൽ 120ഹെഡ്‌സ് വരെ ക്രമീകരിക്കുന്ന എൽടിപിഒ സാങ്കേതികവിദ്യയും ഫോണിൽ നൽകിയിരിക്കുന്നു.

സുഗമമായ സ്‌ക്രോളിംഗിനും ഗെയിമിംഗ് അനുഭവത്തിനുമായി വൺപ്ലസ് 9 പ്രോയ്ക്ക് ഉയർന്ന റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. 65വാട്സ് വയേർഡ്, 50വാട്സ് വയർലെസ് ചാർജിംഗിനുള്ള പിന്തുണ, ഐപി 67 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗ്, 4,5000എംഎഎച്ച് ബാറ്ററി, ക്ലീൻ ബ്ലോട്ട്‌വെയർ രഹിത സോഫ്റ്റ്‌വെയർ എന്നിവയാണ് ഫോണിന്റെ സവിശേഷത. ആന്ട്രോയിഡ് 11നൊപ്പം ലോഞ്ച് ചെയ്ത വൺപ്ലസ് 9 പ്രോയിൽ ആന്ട്രോയിഡ് 13ഉം ലഭിക്കും.

5 ജി നെറ്റ്‌വര്‍ക്കിംഗ് സംവിധാനവുമായി സാംസങ് ഗാലക്‌സി എ-23 : സവിശേഷതകള്‍ ഇങ്ങനെ

എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ വൺപ്ലസ് 9 പ്രോ അൽപ്പം പിന്നോട്ടാണ്. മൂന്ന് വർഷത്തെ പ്രധാന ആന്ട്രോയിഡ് ഒഎസും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മാത്രമാണ് വൺപ്ലസ് 9 പ്രോ വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button