Latest NewsNewsIndia

ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതില്ലെന്ന പിടിവാശിയില്‍ വിദ്യാര്‍ത്ഥിനികള്‍, പത്താം ക്ലാസ് പരീക്ഷ എഴുതിയില്ല

ഭാവിയെ കുറിച്ച് ചിന്തിക്കാത്ത ഇവര്‍ വെറും കളിപ്പാവകള്‍

ബംഗളൂരു: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളുടെ പരീക്ഷാ ബഹിഷ്‌കരണം തുടരുന്നു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെ, 11 പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതാതെ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബംഗളൂരുവിലെ അനേക്കല്‍ താലൂക്കിലെ നിത്യാനന്ദ സ്വാമി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരീക്ഷ എഴുതാതെ മടങ്ങിയത്.

Read Also : ‘വിനു വി ജോണിനെ പുറത്താക്കുക’ എന്ന സംയുക്ത ട്രേഡ് യൂണിയന്റെ ബാനർ തന്നെ കവർ ഇമേജാക്കി വിനുവിന്റെ പരിഹാസം

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന അറിയിപ്പ് ഉണ്ടായിട്ടും, വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചാണ് വിദ്യാലയത്തില്‍ എത്തിയതെന്ന് പറയുന്നു. പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. തുടര്‍ന്ന് ഹിജാബ് അഴിച്ച് പരീക്ഷ എഴുതാന്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹിജാബില്ലാതെ പരീക്ഷ എഴുതില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ വാശി പിടിച്ചു. ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ കര്‍ശനമായി പറഞ്ഞതോടെ പ്രതിഷേധമെന്ന നിലയില്‍ പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥിനികള്‍ മടങ്ങുകയായിരുന്നു.

തങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാത്ത വിദ്യാര്‍ത്ഥിനികളും അവരുടെ രക്ഷിതാക്കളും ആരുടേയോ കൈകളിലെ കളിപ്പാവകളായി മാറുകയാണ്. അതേസമയം, പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button