PathanamthittaKeralaNattuvarthaLatest NewsNews

പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ വഴിത്തിരിവ്: ഇറക്കിവിട്ടതല്ല ഇറങ്ങിപോയതെന്ന് പിതാവ്

പത്തനംതിട്ട: 18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി നൽകിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടതല്ലെന്നും സ്വയം ഇറങ്ങിപ്പോയതാണെന്നും പിതാവും നാട്ടുകാരും വെളിപ്പെടുത്തി. അടൂർ ഏനാത്ത് സ്വദേശിയും അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ അഖിലാണ് വീട്ടുകാർക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി അഖിൽ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, 18 വയസ് തികഞ്ഞതിനെ തുടർന്ന് ബിസിനസ് ചെയ്യാൻ തന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായുള്ള 12 ലക്ഷം രൂപ വേണമെന്ന് അഖിലിൽ ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ പണം നൽകാനാവില്ലെന്ന് പറഞ്ഞതിനാൽ തനിക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് തിലകൻ വ്യക്തമാക്കി. വിലകൂടിയ ബൈക്ക് വേണമെന്നും, ടുറിസ്റ്റ് ബസ്, ടിപ്പർ മുതലായവ വാങ്ങണമെന്നും അഖിൽ ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു.

പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയ നുജൂം മയക്ക് മരുന്ന് കച്ചവടം നടത്തിയത് പഴം, പച്ചക്കറി വ്യാപാരി എന്ന വ്യാജേന

തെറ്റുകൾ കാണുമ്പോൾ വഴക്ക് പറയാറുണ്ടെന്നും, അതെല്ലാം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. ഇതുവരെ അഖിലിന്റെ വിദ്യാഭ്യാസ ചിലവുകൾ വഹിച്ചത് താനാണെന്നും, കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ ക്ലാസുകൾ മാത്രമുള്ളപ്പോൾ അദ്ധ്യാപകർ എങ്ങനെയാണ് ചിലവ് വഹിക്കുന്നതെന്നും പിതാവ് ചോദിക്കുന്നു. ഓൺലൈൻ ക്ലാസിനായി 18000 രൂപ വിലവരുന്ന മൊബൈൽ വാങ്ങി നൽകിയതായും പിതാവ് വ്യക്തമാക്കി.

തന്നെയും ഭാര്യയെയും സ്വസ്ഥമായി ജീവിക്കാൻ വിടില്ലെന്നും സമൂഹത്തിൽ നാണം കെടുത്തുമെന്നും പറഞ്ഞിട്ടാണ് മകൻ പോയതെന്നും അഖിലിന്റെ പരാതി വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്നാണ് പോലീസ് സംഭവത്തിൽ ഇടപെടാത്തതെന്നും പിതാവ് പറഞ്ഞു. പോലീസ് നിർദ്ദേശപ്രകാരം സ്ഥിര നിക്ഷേപത്തിന്റെ രേഖകൾ മകന് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മകന് നല്ലൊരു ഭാവിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും, തിരിച്ചെത്തിയാൽ സ്വീകരിക്കുമെന്നും പിതാവ് കൂട്ടിച്ചേർത്തു.

ഈ സർക്കാർ വീ​ടു​ക​ളും ജോ​ലി​സ്ഥ​ല​ങ്ങ​ളും വരെ ബാറാക്കി മാറ്റും, നാശത്തിലേക്കാണ് പോകുന്നത്: കെ. ​സു​ധാ​ക​ര​ന്‍

അഖിലിന്റെ പരാതി വ്യാജമാണെന്നും, കൂട്ടുകാർക്കൊപ്പം ചേർന്ന് പണം കൈക്കലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം വിദ്യാർത്ഥി സ്വയം വീടുവിട്ട് പോയതാണെന്നും മാതാപിതാക്കളെ ധിക്കരിച്ച് സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ജീവിതമാണ് അഖിലിന്റേതെന്നും നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button