Latest NewsNewsLife StyleFood & CookeryHealth & Fitness

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ നേരിടേണ്ടി വരിക കടുത്ത ആരോ​ഗ്യപ്രശ്നങ്ങൾ

പ്രഭാത ഭക്ഷണം ആരും ഒഴിവാക്കാൻ പാടില്ല. ഒരു ദിവസത്തേക്ക് ആവശ്യമായ ഊർജ്ജം നൽകുന്നത് പ്രഭാത ഭക്ഷണം ആണ്. ഇത് ഒഴിവാക്കിയാൽ ഗുരുതരമായ പല രോഗങ്ങളും നമ്മളെ കടന്നാക്രമിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കിയതിന് ശേഷം ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും തുടർന്ന്, ഹൃദ്രോഗത്തിലേക്കും നമ്മളെ നയിക്കും.

Read Also : കിഡ്‌നിയുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നല്ല ആരോഗ്യം നല്‍കാനും ചെയ്യേണ്ടത് ഇത്രമാത്രം

മറ്റൊന്ന്, പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ അത് നമ്മുടെ മാനസിക നിലയെ തന്നെ ബാധിക്കുന്നു. രാവിലെ മുതല്‍ വിശന്നിരുന്നാല്‍ പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല, ഒരു ഡിപ്രെഷൻ മൂഡ് ആയിരിക്കും നമുക്കുണ്ടാവുക. മറ്റൊരു അപകടമായ അവസ്ഥ രാവിലെ മുഴുവൻ ഭക്ഷണം കഴിക്കാതെ ഉച്ചക്ക് കഴിക്കുമ്പോൾ നമ്മൾ കൂടുതലായി കഴിക്കുകയും, അതുമൂലം ശരീര ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്. ഇതാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹമാണ് ഇവരെ കീഴ്‌പ്പെടുത്തുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്കു സ്ഥിരമായി വരുന്നതാണ് മൈഗ്രേൻ എന്ന തലവേദന. പ്രാതൽ ഒഴിവാക്കുമ്പോൾ ഉച്ച ഭക്ഷണം കഴിഞ്ഞു അധികമായി ദാഹം അനുഭവപ്പെടുകയും, പലപ്പോഴും വെള്ളം കുടിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇതുമൂലം മൈഗ്രേൻ വരാനുള്ള സാധ്യത കൂടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button