Latest NewsNewsLife StyleHealth & Fitness

കരയുന്നതിനും ​ഗുണങ്ങളുണ്ട് : കരച്ചിലിന്റെ ​ഗുണങ്ങളറിയാം

സങ്കടം വന്നാലും സന്തോഷം വന്നാലും കരയുന്നവരാണ് നമ്മളിൽ ഏറെ പേരും. പക്ഷെ, നമ്മളിൽ പലരും കരയാൻ ഇഷ്ടപ്പെടാത്തവരാണ്. എന്നാല്‍, കരച്ചില്‍ കൊണ്ടും ചില ഗുണങ്ങള്‍ ഉണ്ട്. കരയുന്നതുകൊണ്ടുള്ള ഗുണം ലഭിക്കുന്നത് നമ്മുടെ കണ്ണുകള്‍ക്ക് കൂടിയാണ്. കരയുമ്പോള്‍, കൃഷ്ണമണിയും കണ്‍പോളകളും കൂടുതല്‍ വൃത്തിയാകും. ഇത് കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തതയേകുകയും ചെയ്യും. കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്തു, ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും. കണ്ണിന്റെ നനവ് നിലനിര്‍ത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു. കണ്ണിലെ മാത്രമല്ല, മൂക്കിലെ ബാക്ടീരിയയെയും നശിപ്പിക്കുന്നു.

മാത്രമല്ല, മാനസിക സമ്മർദ്ദം അകറ്റാൻ കരച്ചിൽ നല്ലൊരു ഉപാധിയാണ്. പലപ്പോഴും നമ്മുടെ മനസിലെ വികാരങ്ങളാകും കരച്ചിലായി പുറത്തേക്കു വരുന്നത്. ഇത് മാനസികമായി വലിയ ആശ്വാസമാണ് നല്‍കുന്നത്. ചിലര്‍ എത്ര വിഷമം വന്നാലും കരയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയും. ഇത് മാനസിക സമ്മര്‍ദ്ദം കൂട്ടാന്‍ ഇടയുണ്ട്. സാധാരണ കണ്ണുനീരില്‍ 98 ശതമാനം വെള്ളമാണ്.

Read Also : കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു

എന്നാല്‍, വൈകാരിക വിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നു. ഇവ പുറത്തുവരുന്നതോടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല, മാനസികാവസ്ഥയും മെച്ചപ്പെടുന്നു. ഒപ്പം മനസ്സിനു സന്തോഷം പകരുന്ന എന്‍ടോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കാനും കരച്ചില്‍ കാരണമാകുന്നു. ഇവ നല്ല ഉറക്കം പ്രദാനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button