IdukkiKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്, ​പ​ന്നി​യെ വ​ന​പാ​ല​ക​ർ വെ​ടി​വ​ച്ചു കൊ​ന്നു

കു​രി​ശു​പാ​റ സ്വ​ദേ​ശി​നി ഷീ​ല​യ്ക്കാണ് പരിക്കേറ്റത്

അ​ടി​മാ​ലി: കാ​ട്ടു​പ​ന്നി​യുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കു​രി​ശു​പാ​റ സ്വ​ദേ​ശി​നി ഷീ​ല​യ്ക്കാണ് പരിക്കേറ്റത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് സംഭവം. കാ​ട്ടു​പ​ന്നി​യുടെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ ഷീ​ല​യെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അതേസമയം പീ​ച്ചാ​ട്, കു​രി​ശു​പാ​റ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് ഭീ​തി പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​ന​പാ​ല​ക​ർ വെ​ടി​വ​ച്ചു കൊ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഉ​ണ്ടാ​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Read Also : ടി20 ലോകകപ്പില്‍ ആ ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തു: രവി ശാസ്ത്രി

ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ഡി​എ​ഫ്ഒ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് രാ​ത്രി​യി​ലു​ൾ​പ്പെ​ടെ കാ​ട്ടു​പ​ന്നി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ പീ​ച്ചാ​ട് ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി വീ​ണ്ടും തോ​ട്ടം​തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​ട്ടു​പ​ന്നി​യെ ക​ണ്ടെ​ത്തി വെ​ടി​വ​ച്ച് കൊ​ന്നു. മ​ച്ചി​പ്ലാ​വ് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് കാ​ട്ടു​പ​ന്നി​യെ കൊ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button