KeralaLatest NewsNews

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു‌

കോട്ടയം: കോട്ടയത്തു നിന്നും വിനോദയാത്രക്ക് പോയ എൻജിനീയറിങ്ങ് വിദ്യാർത്ഥി​കൾ കടലിൽ മുങ്ങി മരിച്ചു. മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്.

സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരുടെ മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. കടൽത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാ‌‌ർത്ഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരം.

ഇന്നലെ വിനോദ യാത്രയ്ക്ക് തിരിച്ച സംഘം മാല്‍പെ ബീച്ചില്‍ എത്തുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button