Latest NewsNewsFootballSports

ഖത്തര്‍ ലോകകപ്പ്: സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്ന് ഫിഫ

സൂറിച്ച്: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങളുടെ നിശ്ചിത സമയം 100 മിനിട്ടാക്കണമെന്ന അഭ്യൂഹങ്ങളെ തള്ളി ഫിഫ. മത്സരങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനുള്ള പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്നും, ലോകകപ്പിന് ശേഷമേ എന്തെങ്കിലും തീരുമാനമുണ്ടാകുകയുള്ളൂവെന്നും ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ പറഞ്ഞു.

ലോകകപ്പ് കഴിയുന്നതോടെ സമയം 100 മിനിട്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഫിഫ രംഗത്തെത്തിയത്. നാല് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുന്നതിന് പകരം രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താൻ ആലോചന ഉണ്ടെന്ന് ഫിഫ അറിയിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.

Read Also:- ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കൂ:​ അറിയാം ഈ ​ഗുണങ്ങൾ

ഫുട്ബോളിനെ ഫിഫ നശിപ്പിക്കുന്നു എന്ന അഭിപ്രായം പ്രചരിക്കുന്നതിനിടെയാണ് മത്സരം 100 മിനിട്ടാക്കണമെന്ന അഭിപ്രായം ഉയർന്നത്. എല്ലാ മത്സരത്തിനും എക്സ്ട്രാ 10 മിനിറ്റ് എന്ന നിർദേശം ഫിഫ തലവന്‍ ജിയോനി ഇന്‍ഫാന്റിനോ മുന്‍പോട്ട് വെച്ചിരുന്നു. റഫറി തീരുമാനിക്കുന്ന എക്സ്ട്രാ ടൈം എന്ന നിയമത്തിന് പകരം എല്ലാ മത്സരത്തിനും 10 മിനിറ്റ് എക്സ്ട്രാ എന്ന ആലോചനയും ഫിഫ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button