ThiruvananthapuramKeralaNattuvarthaLatest NewsNews

വ്യാജ ഡോക്ടറേറ്റ്: ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത. ഷാഹിദാ കമാലിന് വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനുള്ള സംവിധാനം ലോകായുക്തയ്ക്കില്ലെന്നും വിധിയിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത വിധിയിൽ പറയുന്നു.

അതേസമയം, ഷാഹിദാ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാസായിട്ടില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഷാഹിദായ്ക്ക് ഡോക്ടറേറ്റ് ഇല്ലെന്നും രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഷാഹിദാ നൽകിയ സത്യവാങ്‌മൂലത്തിൽ, ഇവരുടെ വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ബികോമും, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പാ‍സായെന്നും ഷാഹിദാ പ്രതികരിച്ചു. ഇന്റർനാഷനൽ ഓ‍പ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നും ഷാഹിദാ വ്യക്തമാക്കി.

കോള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ കണ്ടെത്താൻ രാജസ്ഥാന്‍ റോയല്‍സ്: ലിസ്റ്റിൽ സൂപ്പർ താരങ്ങൾ

പിന്നീട്, തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദാ, ബിരുദം കേരള സര്‍വ്വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും പറഞ്ഞു. നേരത്തെ, വിയറ്റ്നാം സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയെന്ന വാദം തിരുത്തി, കസാഖിസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button