KozhikodeLatest NewsKeralaNattuvarthaNews

യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മുച്ചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുച്ചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയിലാണ്ടിയിലാണ് സംഭവം.‌ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു. മൂടാടി വെള്ളറക്കാട് റെയിൽവെസ്റ്റേഷന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സംഭവസ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. തുടർന്ന്, പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button