Latest NewsKeralaNewsIndia

‘കശ്മീർ ഇപ്പോഴും അശാന്തം’, നീതി നിഷേധിക്കപ്പെട്ട ജനതയാണവർ, ഹിന്ദുത്വ അജന്‍ഡയാണ് അവിടെ നടപ്പാക്കിയത്: യൂസഫ്‌ തരിഗാമി

കണ്ണൂർ: കശ്മീർ ഇപ്പോഴും അശാന്തമാണെന്നാരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. നീതി നിഷേധിക്കപ്പെട്ട ജനതയാണ് കാശ്മീരിലേതെന്നും, ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജന്‍ഡയാണ് അവിടെ നടപ്പാക്കിയതെന്നും യൂസഫ്‌ തരിഗാമി പറഞ്ഞു.

Also Read:ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

‘പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കശ്മീര്‍ താഴ്‌വര ശാന്തമായെന്ന മോദി സര്‍ക്കാരി​ന്റെ അവകാശവാദം പൊള്ളയാണ്. നീതി നിഷേധിക്കപ്പെട്ട ജനതയാണ്‌ കശ്മീരികള്‍. ‘സബ്‌കാ സാത്‌ സബ്‌കാ വികാസ്‌’ എന്നാണ്‌ 2014ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മോദി പറഞ്ഞത്‌. എന്നാല്‍, കശ്മീരിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ജനങ്ങളുടെ അഭിപ്രായം തേടാതെയാണ്‌ 370ാം( വകുപ്പ്‌ എടുത്തുകളഞ്ഞത്‌. ആര്‍എസ്‌എസിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിന്റെ തുടക്കമാണ്‌ ഇതെന്ന്‌ വീട്ടുതടങ്കലിനിടെ കോടതി ഉത്തരവുപ്രകാരം ചികിത്സയ്‌ക്കായി ഡല്‍ഹിയില്‍ എത്തിയ ഘട്ടത്തില്‍ ഞാന്‍ പറഞ്ഞിരുന്നു’, അദ്ദേഹം വ്യക്തമാക്കി.

‘കശ്മീര്‍ ജനതയെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ 370 റദ്ദാക്കപ്പെട്ടതോടെ മുറിഞ്ഞുപോയത്. നിയമസഭ ഇല്ലാത്ത ഘട്ടത്തിലായിരുന്നു നടപടി. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ബോധപൂര്‍വം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തിയില്ല. രാഷ്ട്രീയമായ വേട്ടയാടലാണവിടെ നടക്കുന്നത്‌. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായി ഞാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നീതിക്കായാണ്‌ കോടതിയെ സമീപിച്ചത്‌. മൂന്നു വര്‍ഷമായി. പരിഗണിക്കുന്നേയില്ല. വേഗത്തില്‍ കേള്‍ക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ മറ്റൊരു അപേക്ഷകൂടി നല്‍കി. അതും എടുക്കുന്നില്ല. 1947ല്‍ രാജ്യമാകെ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കശ്‌മീര്‍ താഴ്‌വര ശാന്തമായിരുന്നു. കശ്‌മീരിനെ പ്രതീക്ഷാകിരണമെന്നാണ്‌ ബാപ്പു വിശേഷിപ്പിച്ചത്‌. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളും നടപടികളുമാണ്‌ കശ്‌മീരിനെ അശാന്തമാക്കിയത്’, മുഹമ്മദ്‌ യൂസഫ്‌ തരിഗാമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button