Latest NewsSaudi ArabiaNewsInternationalGulf

യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണം: നിർദ്ദേശം നൽകി സൗദി ഭരണാധികാരി

ജിദ്ദ: യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണമെന്ന് നിർദ്ദേശം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവ്. യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ചു പോളണ്ടിലെത്തിയ അഭയാർത്ഥികൾക്ക് 10 ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യസഹായം നൽകണമെന്നാണ് നിർദ്ദേശം. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ‘കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല: ബഹുമാനം തോന്നുന്ന ഒരുപാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും’

ലോകമെമ്പാടുമുള്ള ദുരിതബാധിതരും ദരിദ്രരുമായ ആളുകൾക്കൊപ്പം നിൽക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. മാനുഷിക മൂല്യം ഉയർത്തുന്ന രാജ്യത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Read Also: എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കും: നയത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button