CricketLatest NewsNewsSports

മികച്ച തുടക്കം കിട്ടിയിട്ടും സമ്മർദ്ദം മറികടക്കാൻ സൂര്യകുമാർ കാണിച്ചത് വലിയ അബദ്ധമായി: സഞ്ജയ് മഞ്ജരേക്കർ

മുംബൈ: മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 199 റണ്‍സ് വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനുള്ള തുടക്കം കിട്ടിയിട്ടും സമ്മർദ്ദം മറികടക്കാൻ മുംബൈക്കായില്ലെന്നും, ഈ സീസണിൽ ഏറ്റവും സ്ഥിരത പുലർത്തിയ സൂര്യകുമാര്‍ യാദവിനും ആ സമ്മര്‍ദത്തെ അതിജീവിക്കാനായില്ലെന്നും മഞ്ജരേക്കർ പറഞ്ഞു.

‘സൂര്യകുമാര്‍ യാദവ് നന്നായി തന്നെ ബാറ്റ് ചെയ്തു. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷെ, സൂര്യകുമാർ വലിയ ഒരു അബദ്ധമാണ് കാണിച്ചത്. അവരുടെ സ്റ്റാർ ബൗളർ റബാദയായിരുന്നു 19-ാം ഓവര്‍ എറിഞ്ഞത്. നോണ്‍ സ്‌ട്രൈക്കിലുള്ളത് ജയദേവ് ഉനദ്കട്ടും. ആ ഓവറില്‍ തകര്‍ത്തടിക്കാൻ സൂര്യ ശ്രമിച്ചു’.

Read Also:- ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരത്തിന്: റൊണാൾഡോ

‘നല്ല ബൗളറായ റബാഡയെ അങ്ങനെ അടിക്കാൻ നോക്കരുതായിരുന്നു. ആ ഓവർ പറ്റുന്ന പോലെ പിടിച്ചുനിന്നിട്ട് അടുത്ത ഓവറിൽ ഒടിയനെ ആക്രമിക്കണമായിരുന്നു. അത് സൂര്യയ്ക്ക് സാധിക്കണമായിരുന്നു. എന്നാൽ, റബാഡയെ ആക്രമിക്കാൻ ശ്രമിച്ച സൂര്യയ്ക്ക് പണി കിട്ടി. അതോടെ മുംബൈ തോറ്റു’ മഞ്ജരേക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button