IdukkiKeralaNattuvarthaLatest NewsNews

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു

ഇടുക്കി : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു.

മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Read Also : മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു

കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button