Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭീകരാക്രമണം, മസ്ജിദിലെ സ്‌ഫോടനത്തില്‍ അഫ്ഗാന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിന്‍ വന്‍ ഭീകരാക്രമണം. മസ്ജിദില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഫ്ഗാന്‍ സൈനികര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാള്‍ഖിലെ മസാര്‍ നഗരത്തിലെ സിഹ് ദോക്കന്‍ മസ്ജിദിലാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

Read Also : കോടനാട് കൊലപാതകം : ശശികലയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു

മസ്ജിദിനുള്ളില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ഒത്തുകൂടിയ സമയത്തായിരുന്നു സ്ഫോടനം. ആക്രമണത്തില്‍ മസ്ജിദിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തില്‍ മരിച്ചവരില്‍ നാല് പേര്‍ സൈനികര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കാബൂള്‍, നന്‍ഗര്‍ഹാര്‍, കുണ്ടൂസ്, എന്നിവിടങ്ങളിലും ഭീകരാക്രമണം ഉണ്ടായി. കാബൂളിലെ ഖ്വാംപര്‍ സ്‌ക്വയറില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനില്‍ സ്ഫോടന പരമ്പരയാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കാബൂളിന് സമീപത്തെ ഷിയാ സ്‌കൂളുകളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button