IdukkiKeralaNattuvarthaLatest NewsNews

തോ​ടു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളി​ : ഡ്രൈ​വ​റും ടാ​ങ്ക​ർ ലോ​റി​യും പൊലീസ് പിടിയിൽ

അ​ടൂ​ർ ബി​നു മ​ൻ​സി​ലി​ൽ ഷാ​നു മ​ജീ​ദാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ പൊ​ലീ​സാണ് പി​ടി​കൂ​ടിയത്

തൊ​ടു​പു​ഴ: തോ​ടു​ക​ളി​ൽ പ​തി​വാ​യി ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റും ടാ​ങ്ക​ർ ലോ​റി​യും പൊലീസ് പിടിയിൽ. അ​ടൂ​ർ ബി​നു മ​ൻ​സി​ലി​ൽ ഷാ​നു മ​ജീ​ദാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ പൊ​ലീ​സാണ് പി​ടി​കൂ​ടിയത്.

ഇ​യാ​ൾ തൊ​ടു​പു​ഴ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​ക്കൊ​മ്പ്, പൈ​ങ്കു​ളം ഭാ​ഗ​ത്തെ തോടുകളിൽ ത​ള്ളി​യി​രു​ന്ന​ത്. രാ​ത്രി​യി​ൽ ശു​ദ്ധ​ജ​ല സ്രോ​ത​സി​ല​ട​ക്കം മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

Read Also : പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം : അപേക്ഷകർ 50-ൽ കുറവെങ്കിൽ അഭിമുഖംമാത്രം

തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ നാ​ട്ടു​കാ​ർ വാ​ഹ​നം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്, ന​മ്പ​ർ സ​ഹി​തം തൊ​ടു​പു​ഴ പൊലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് ഷാ​നു​വി​നെ​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷാ​നു​വി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button