KeralaLatest News

അനധികൃത ക്വാറി ഖനനം: താമരശേരി ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് വികാരിയ്ക്കും പിഴ ചുമത്തി ജിയോളജി വകുപ്പ്

2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി.

കോഴിക്കോട്: അനധികൃത ക്വാറി ഖനനം നടത്തിയതിന് താമരശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് പള്ളി വികാരിയ്ക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ്. കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റില്‍ ഫ്ലവർ ചര്‍ച്ചിന് കീഴിലെ സ്ഥലത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി. ഏപ്രില്‍ മുപ്പതിനകം പിഴയൊടുക്കാനാണ് നിര്‍ദേശം. കേസിലെ എതിര്‍ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോള്‍ ഇഞ്ചനാനി, ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് വികാരി ഫാദര്‍ മാത്യു തെക്കെടിയില്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്.

2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി. ഈ കാലയളവില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു, എന്നാല്‍ ഖനനം ചെയ്ത 3200 ഘനമീറ്റര്‍ കല്ലിന് മാത്രമാണ് റോയല്‍റ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം, സ്വന്തം ആവശ്യത്തിനായി സ്വന്തം ഭൂമിയില്‍ നിന്ന് ഖനനം നടത്താന്‍ വ്യവസ്ഥയുണ്ടെന്നും ഖനനം ഏറെയും നടന്നത് 60 വര്‍ഷം മുമ്പ് ആയതിനാല്‍ 1967ലെ കേരള മൈനറല്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ ഇവിടെ ബാധഘകമാകില്ലെന്നുമാണ് പളളിയുടെ വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button