KeralaLatest News

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് താമരശേരി ബിഷപ്പ്

താമരശ്ശേരി: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍.സര്‍ഫാസിക്കെതിരായ കര്‍ഷകസമരത്തില്‍ സംസാരിക്കവെയായിരുന്നു ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

കാട്ടുപന്നികളുടെ ചൗക്കിദാറാകാനാണ് മലയോര ജനതയുടെ വിധിയെന്നും കെഎസ്ആര്‍ടിസിക്ക് പണം നല്‍കാമെങ്കില്‍ പിന്നെന്തുകൊണ്ടാണ് കര്‍ഷക കടബാധ്യത പരിഹരിക്കാന്‍ പണം തരാത്തതെന്ന് അദ്ദേഹം ചോദിച്ചു. കാട്ടുപന്നിയെ വളര്‍ത്തുന്നതിലാണ് കേരളം ഒന്നാമതെന്നും  കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button