Latest NewsCricketNewsSports

ഐപിഎല്ലില്‍ ഇന്ന് രാജാക്കന്മാരുടെ പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. നിലവിൽ, ഏഴ് കളിയില്‍ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒമ്പതും സ്ഥാനങ്ങളിലാണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

നായകന്‍മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും ഇതുവരെ മികവിലേക്ക് എത്താനായിട്ടില്ല. അവസാന മത്സരത്തിൽ ധോണിയുടെ മികവിൽ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ബൗളര്‍മാര്‍ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഗെയ്കവാദ് ഫോം വീണ്ടെടുത്തതും ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

Read Also:- മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു: എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്ത് ട്രോളന്‍മാര്‍

ഓൾ റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിന്റെ ബാറ്റിംഗിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രതിസന്ധി. ധവാന്റെയും ബെയ്ര്‍‌സ്റ്റോയുടെയും ഫോമിലേക്കുയർന്നിട്ടില്ല. പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റ്സ്മാൻമാരുടെയും ചെന്നൈ ബൗളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മേല്‍ക്കൈ ചെന്നൈയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button