Latest NewsNewsIndia

യോഗിയുടെ ഉത്തരവ് പാലിച്ച് യു.പിയിൽ ഉച്ചഭാഷിണി വേണ്ടെന്ന് വെച്ച് 125 ഇടങ്ങൾ, ശബ്ദം കുറച്ച് 17,000 ആരാധനാലയങ്ങൾ

ലക്‌നൗ: രാജ്യത്തിന് മാതൃകയായി യു.പിയിലെ ആരാധനാലയങ്ങൾ. സർക്കാരിന്റെ അനുമതിയോട് കൂടി എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്നും കഴിഞ്ഞയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ച് ആരാധനാലയങ്ങൾ. ഇപ്പോൾ, സംസ്ഥാനത്തുടനീളമുള്ള 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. അതാത് ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ തന്നെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

125 സ്ഥലങ്ങളിൽ നിന്ന് സ്പീക്കറുകൾ നീക്കം ചെയ്തു. ഉത്തർപ്രദേശ് പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമാധാനപരമായി നമസ്‌കാരം നടത്തുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും സമാധാന സമിതി യോഗങ്ങൾ നടക്കുന്നുണ്ടെന്നും എ.ഡി.ജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട ചർച്ചയിൽ യു.പിയിലെ 37,344 മതനേതാക്കൾ പങ്കെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

യു.പിയിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയാണ് ആദ്യം മാതൃകയായത്. നേരത്തെ ദിവസവും പുലർച്ചെ ഒന്നരമണിക്കൂറോളം ക്ഷേത്രത്തിൽ മതപരമായ ഗാനങ്ങൾ ആലപിച്ചിരുന്നു. എന്നാൽ, ഇപ്പോഴത് നിർത്തിവച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നുമുഉള്ള യോഗി ആദിത്യനാഥിന്റെ നിർദ്ദേശം പാലിച്ചായിരുന്നു മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ, ഗാന്ധിചൗക്ക് പ്രദേശത്തെ രാം ജാങ്കി ക്ഷേത്രവും ജുമാമസ്ജിദും ഉച്ചഭാഷിണികൾ നീക്കം ചെയ്തു. മതിയായ അനുമതിയില്ലാതെ സംസ്ഥാനത്ത് മതപരമായ ഘോഷയാത്രകളും മാർച്ചുകളും അനുവദിക്കരുതെന്ന് ഒരാഴ്ച മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button