Latest NewsNewsIndia

‘തമിഴ്‌നാട്ടിൽ നടക്കില്ല, നിർഭാഗ്യകരം’: സ്‌കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ പറഞ്ഞ അധികൃതർക്കെതിരെ മന്ത്രി

ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാനെത്തിയ യുവതിയോട് സ്‌കൂൾ അധികൃതർ ഹിജാബ് അഴിക്കാൻ പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി. സംഭവം നിർഭാഗ്യകരമാണെന്നും, അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് യുവതി പോലീസിൽ പരാതിപ്പെട്ടതോടെയാണ്, സംഭവം പുറംലോകം അറിഞ്ഞത്.

‘ഇത് നിർഭാഗ്യകരമാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. വ്യാഴാഴ്ച സ്കൂളിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. യുവതിയുടെ പരാതി സത്യമെന്ന് തെളിഞ്ഞാൽ, സ്കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടിയെടുക്കും. അന്വേഷണം ആരംഭിച്ച പോലീസിന്റെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്’, മന്ത്രി പറഞ്ഞു.

Also Read:ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

അതേസമയം, വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 4 വയസുള്ള മകന് അഡ്മിഷൻ എടുക്കാനായി ഈസ്റ്റ് താംബരത്തെ പ്രൈവറ്റ് സ്‌കൂളിൽ എത്തിയ ആഷിഖ് മീരാനും ഭാര്യയ്ക്കുമാണ് സ്‌കൂൾ അധികാരികളിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. സ്‌കൂൾ പ്രിൻസിപ്പൽ അടക്കമുള്ളവർ തന്നോട് ഹിജാബ് അഴിച്ച് വെച്ച് സ്‌കൂളിലേക്ക് കയറാൻ ആവശ്യപ്പെട്ടുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയിൽ ചെന്നൈയിലെ സെലൈയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ ഹിജാബ് വിവാദം കത്തിനിന്ന സമയം തമിഴ്‌നാട്ടിൽ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ, തമിഴ്‌നാട്ടിൽ ഇതാദ്യമായാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം രംഗത്ത് വരുന്നത്. സ്കൂൾ അധികൃതരുടെ നടപടി സംസ്ഥാന സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെയും അസ്വസ്ഥമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button