Latest NewsNewsIndia

2022 ഭീകരര്‍ക്ക് നഷ്ടത്തിന്റെ വര്‍ഷം: ഇതുവരെ 62 ഭീകരരെ കാലപുരിക്കയച്ച് സുരക്ഷാ സേന

ശ്രീനഗര്‍: 2022 ഭീകരര്‍ക്ക് നഷ്ടത്തിന്റെ വര്‍ഷം. ഈ വര്‍ഷം ആരംഭിച്ച ശേഷം നടന്ന തിരച്ചിലുകളിലും ഏറ്റുമുട്ടലുകളിലുമായി വധിച്ച ഭീകരരുടേയും അവരുടെ സംഘടനാ പശ്ചാത്തലവും പുറത്തുവിട്ട് കശ്മീര്‍ പോലീസ്.

Read Also: ഇന്ധന വിലവർദ്ധനവ് : സംസ്ഥാനങ്ങളെ പഴിചാരി ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സീതാറാം യെച്ചൂരി

ജനുവരി മാസത്തില്‍ മാത്രം 11 ലേറെ ഭീകരരെ വധിച്ചതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഡിജിപി ദില്‍ബാഗ് സിംഗ് നേരത്തേ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന്, സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി നടത്തുന്നത് അതിശക്തമായ ഓപ്പറേഷനുകളാണ്.

പുതിയ കണക്കുകള്‍ പ്രകാരം 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ 62 ഭീകരരെയാണ് ഏറ്റുമുട്ടലുകളിലൂടെ സൈന്യം വധിച്ചത്. ഇതില്‍, ഏറ്റവുമധികം പേരും ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭീകരരാണ്. രണ്ടാം സ്ഥാനത്തുള്ളത് ജയ്ഷെ ഇ മുഹമ്മദുമാണ്. 39 ലഷ്‌കര്‍, 15 ജയ്ഷെ, 6 ഹിസ്ബുള്‍ മുജാഹിദ്, 2 അല്‍ബദര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ 47പേരും ജമ്മുകശ്മീര്‍ സ്വദേശികളാണ്. 15 പേര്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയവരാണെന്നും ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button