ThiruvananthapuramNattuvarthaLatest NewsKeralaNews

രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രം: വൈദ്യുതി വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമെന്ന് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ടെന്നും പരമാവധി ഉപയോഗം കുറച്ച് ഉപയോക്താക്കൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് നിയന്ത്രണം. താപവൈദ്യുതിയുടെ ഉൽപ്പാദനം കുറഞ്ഞതോടെ 10.7 ജിഗാ വാട്ടിന്റെ കുറവാണ് രാജ്യത്ത് നേരിടുന്നത്. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ

ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ 135 മെഗാവാട്ടിന്റെ ഉൽപാദനക്കുറവ് അറിയിച്ചിട്ടുണ്ട്. അതിനാൽ, സംസ്ഥാനത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകിട്ട് ലഭ്യമാകുക. ഇത് തരണം ചെയ്യാനായാണ് വൈദ്യുതി ഉപയോഗത്തിൽ വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെയുള്ള സമയങ്ങളിൽ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button