KeralaLatest NewsNews

ചേലയുടുത്ത് രേണു രാജ്, തമിഴ്വരനായി ശ്രീറാം: പ്രണയം തുടങ്ങിയത് വിവാദമായ കേസിന് ശേഷം

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു എസ് രാജുവിനെ ജീവിതസഖിയാക്കി വിവാദനായകനും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണാചാര പ്രകാരമായിരുന്നു വിവാഹം. ചേലയുടുത്ത രേണുവിനെ താലികെട്ടുന്ന ശ്രീറാമിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹം കഴിക്കാനുള്ള തീരുമാനം ഐ.എ.എസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്. എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവ്വീസിലെത്തുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് ഇരുവരും ശ്രദ്ധ നേടിയത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്.

Also Read:ഇന്ധന വിലവർദ്ധനവ് : സംസ്ഥാനങ്ങളെ പഴിചാരി ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സീതാറാം യെച്ചൂരി

കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാ‍ര്‍ത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ സസ്പെൻഷനിലായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ ശ്രീറാം സസ്‌പെൻഷനിൽ ആയിരുന്നു. ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവ്വീസിൽ തിരികെയെത്തിയത് അടുത്തിടെയാണ്. ഇതിനു ശേഷമാണ് ഇരുവരും പ്രണയിച്ചതും, വിവാഹം കഴിക്കാൻ തീരുമാനിച്ചതും. ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശ്ശേരി സ്വദേശിനിയാണ്. 2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button