Latest NewsKeralaNews

രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു, അത് നടപ്പാക്കും, ഇപ്പോഴുള്ള സാഹചര്യം മറികടക്കും; എന്‍എസ്കെ ഉമേഷ്

എറണാകുളം: മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കുമെന്ന് പുതിയ എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണമെന്നും ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചുമതല കൈമാറാനും യാത്ര അയപ്പിനും കാത്തു നില്‍ക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button