MalappuramKeralaNattuvarthaLatest NewsNews

കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനിലേക്ക് വിജയക്കുതിപ്പുമായി കേരളം. കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടികെ ജെസിനാണ് കേരളത്തിന്റെ വിജയ ശില്പി. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി ഗോൾ നേടി. 24–ാം മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കേരളം അദ്‌ഭുതകരമായ തിരിച്ചുവരവ് നടത്തിയത്. ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും. കേരളത്തിന്റെ 15-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button