Latest NewsNewsIndia

ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ അധികാരമില്ല: പാകിസ്താന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനത്തെ വിമർശിച്ചതിനാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് പാകിസ്താൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

Read Also: പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം : ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന. ഇതിനാണ് അദ്ദേഹം മറുപടി നൽകിയത്.

ജമ്മു കശ്മീരിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ച വികസന പദ്ധതികളും അവിടെ ഉണ്ടായ മാറ്റങ്ങളും പാകിസ്താനുള്ള ഉത്തരങ്ങളാണ്. പാകിസ്താന് ജമ്മു കശ്മീരിനെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല. ഈ വിഷയുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശം തെറ്റാണ്. പാകിസ്താന് ജമ്മു കശ്മീരിൽ സ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഈദുൽ ഫിത്തർ: ദുബായിൽ ഏഴ് ദിവസം വാഹന പാർക്കിംഗ് സൗജന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button