MalappuramKeralaNattuvarthaLatest NewsNews

ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ

ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സി.ഐ യു.കെ.ഷാജഹാന്‍, എസ്.ഐ.ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്

മലപ്പുറം: 30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മങ്കടയില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സി.ഐ യു.കെ.ഷാജഹാന്‍, എസ്.ഐ.ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

Read Also : മാൻഡുലുകാസ്റ്റ്: കോവിഡിനെ തുരത്താൻ പുതിയ കണ്ടെത്തലുമായി ഗവേഷകർ, റിപ്പോർട്ട് ഇങ്ങനെ

ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി കേരളത്തിലേക്ക് എത്തുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, മങ്കട സി.ഐ. യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 29.81 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button