Latest NewsNewsLife StyleHealth & Fitness

ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ നേരിടേണ്ടി വരിക ​ഗുരുതര പ്രശ്നങ്ങൾ

ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആവശ്യമായ സാധനങ്ങൾ മുഴുവൻ വാങ്ങിവെക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിലാണ് ബേബി വൈപ്പ്‌സിന്റെ സ്ഥാനവും. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്‌സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയ ശേഷമെ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈപ്പ്‌സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി വരുത്തിവെയ്ക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

Read Also : അക്ഷയതൃതീയ: സ്വന്തമാക്കാം ഗൂഗിൾ പേ വഴി സ്വർണവും

ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ബേബി വൈപ്പ്‌സില്‍ കണ്ടു വരുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് സോഡിയം ലൗറ്‌ലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS). വൈപ്പ്‌സ് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ തൊലിപ്പുറം വൃത്തിയാക്കുമ്പോള്‍ എസ്എല്‍എസ് തൊലിപ്പുറത്ത് തങ്ങിനില്‍ക്കും. ഇത് സ്‌കിന്നിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ നശിപ്പിക്കും. ഇത് അലര്‍ജികള്‍ക്ക് കടന്ന് കൂടാനുള്ള അവസരമൊരുക്കും.

എക്‌സീമ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക ബേബി വൈപ്പ്‌സിലും സുഗന്ധത്തിനായി ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കാറുണ്ട്. പല കെമിക്കലുകളുടെയും മിശ്രിതമാണിത്. അതുകൊണ്ടുതന്നെ, ബേബി വൈപ്പ്‌സ് ഉപയോഗം നല്ലതല്ലെന്നാണ് ഇവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button