Latest NewsNewsLife StyleFood & CookeryHealth & Fitness

ശ​രീ​ര​ത്തില്‍ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കാൻ പാവയ്ക്ക

പോഷക ​ഗുണങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പാ​വ​യ്​ക്ക കഴിയ്ക്കുന്നത് ആരോ​ഗ്യത്തിന് മികച്ചതാണ്. നി​ര​വ​ധി ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളും വി​റ്റാ​മി​നു​ക​ളും പാ​വ​യ്​ക്ക​യില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. ഒരു പരിധിവരെ ആ​സ്മ, ജ​ല​ദോ​ഷം, ചുമ എ​ന്നി​വ​യ്​ക്ക് ആ​ശ്വാ​സം നല്‍​കാന്‍ പാ​വ​യ്​ക്ക​യ്ക്ക് ക​ഴി​വു​ണ്ട്.

നല്ല ഇനം പാ​വ​യ്ക്ക​യു​ടെ ഇ​ല​യും കാ​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാന്‍ സഹായകമാണ്. പാവയ്ക്ക ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കും. പാ​വ​യ്​ക്കയില്‍ അടങ്ങിയിട്ടുള്ള നാ​രു​കള്‍ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും.

Read Also : പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി

കൂടാതെ, ശ​രീ​ര​ത്തില്‍ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള കൊ​ഴു​പ്പി​നെ ഇ​ല്ലാ​താ​ക്കു​ക​യും, അ​തു​വ​ഴി ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും പാ​വ​യ്ക്ക സ​ഹാ​യി​ക്കും. റൈ​ബോ​ഫ്​ളേ​വിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, ത​യാ​മിന്‍, സി​ങ്ക്, ഫോ​ളി​യേ​റ്റ് തു​ട​ങ്ങിയ ഘ​ട​ക​ങ്ങള്‍ പാവ​യ്​ക്ക​യി​ലു​ണ്ട്.

പാ​വ​യ്​ക്ക​യ്​ക്ക് താ​ര​നും ശി​രോ​ചര്‍​മ​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളും അ​ക​റ്റാന്‍ കഴി​വു​ണ്ട്. കൂ​ടാ​തെ, മു​ടി​ക്കു തി​ള​ക്ക​വും മൃ​ദു​ത്വ​വും നല്‍​കാ​നും മു​ടി കൊ​ഴി​ച്ചില്‍ അ​ക​റ്റാ​നും പാ​വ​യ്​ക്ക നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button