KeralaCinemaLatest NewsNews

സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ  പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ  വിളിച്ച യോഗം ഇന്ന്

 

തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും പരിഹരിക്കാനുമായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും.

അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർ ഉള്‍പ്പെടെ ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് യോഗം.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെയും ശുപാ‍ർശകളുടെ അടിസ്ഥാനത്തിൽ, സർക്കാർ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് യോഗത്തിന്റെ പ്രധാന ചർച്ചാ വിഷയം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡ.ബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന പി രാജീവിന്റെ പരാമർശത്തിനെതിരെ യോഗത്തിൽ പ്രതിഷേധമുയരാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button