Latest NewsNewsLife StyleFood & CookeryHealth & Fitness

രുചികരമായ കോക്കനട്ട് ഹൽവ വീട്ടിൽ തയ്യാറാക്കാം

നമ്മുടെ നാടന്‍ പലഹാരമാണ് ഹല്‍വ. ഹൽവ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക കോഴിക്കോടന്‍ ഹല്‍വയാണ്. എന്നാല്‍, അല്‍പം വ്യത്യസ്തമായി തേങ്ങാ ഹല്‍വ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം തേങ്ങാ ഹല്‍വ.

ചേരുവകള്‍

പച്ചരി – അരക്കപ്പ്

ചിരകിയ തേങ്ങ – രണ്ട് കപ്പ്

പഞ്ചസാര – അരക്കപ്പ്

നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ഏലക്കാ പൊടി – കാല്‍ ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്

Read Also : ഫുട്പാത്തില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തയ്യാറാക്കുന്നവിധം

ആദ്യം ചെയ്യേണ്ടത് പച്ചരി മൂന്നു മണിക്കൂർ വെള്ളത്തില്‍ കുതിര്‍ത്തു വക്കണം. തുടര്‍ന്ന്, കുതിര്‍ത്ത പച്ചരിയും ചിരകിയ തേങ്ങയും വെള്ളം അധികമാകാതെ നന്നായി അരച്ചെടുക്കുക. അടുത്തതായി പഞ്ചസാര വെള്ളം ചേര്‍ത്ത് നോണ്‍സ്റ്റിക് പാനില്‍ ചെറു തീയില്‍ ചൂടാക്കി നൂല്‍ പരുവത്തില്‍ പാനിയാക്കി മാറ്റുക.

ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന മാവില്‍ ഏലക്കാപ്പൊടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. പാനില്‍ നിന്നും മിശ്രിതം വിട്ടുവരുന്നത് വരെ ചെറുചൂടില്‍ വേവിക്കുക. തീ ഓഫ് ചെയ്യുന്നതിന് മുന്‍പായി നെയ്യ് ചേര്‍ക്കണം, ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. കോക്കനട്ട് ഹല്‍വ റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button