Latest NewsKeralaNews

മടിയന്മാരായ നേതാക്കളെ പാർട്ടിയിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: മടിയന്മാരായ നേതാക്കളെ പാർട്ടിയിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കുമെന്നും സിപിഎമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സുധാകരൻ പറഞ്ഞു.

Also Read:പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞു: അഴിക്കുള്ളിലാക്കി വനിതാ എസ്ഐ

‘മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഡിസിസി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. തൃപ്തികരമല്ലെങ്കില്‍ അവരെയും നീക്കും. കോണ്‍ഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണം. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കും. സിപിഎമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്’, സുധാകരന്‍ കൂട്ടിച്ചേർത്തു.

അതേസമയം, കുപ്പണയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത തോപ്പില്‍ രവി സ്തൂപം കോൺഗ്രസ് വീണ്ടും പുനർസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button