Latest NewsSaudi ArabiaNewsInternationalGulf

ഹജ്ജ് നടപടി ക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും: സൗദി അറേബ്യ

ആഭ്യന്തര ഹജ്ജ് നടപടിക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും: സൗദി

റിയാദ്: ആഭ്യന്തര ഹജ്ജ് നടപടിക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൗദി അറേബ്യ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ഹജ്ജ് ഉംറ മന്ത്രാലയ വെബ്‌സൈറ്റ് വഴിയായിരിക്കും അനുമതി തേടേണ്ടത്.

Read Also: വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: കൊച്ചിയിൽ ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ

അതേസമയം, വ്യാജ ഹജ്ജ് വെബ്‌സൈറ്റുകൾ സംബന്ധിച്ചും സൗദി മുന്നറിയിപ്പ് നൽകി. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

ഹജ്ജ് സേവനങ്ങൾ, ഹജ്ജ് രജിസ്‌ട്രേഷൻ മുതലായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സംശയകരമായ വെബ്‌സൈറ്റുകളുമായി ഒരു രീതിയിലുമുള്ള ഇടപാടുകളിൽ ഏർപ്പെടരുതെന്ന് മന്ത്രാലയം അറിയിച്ചു.

Read Also: ഗാൽവാനിൽ ചൈനീസ് സൈനികരുമായി പോരാടുന്നതിനിടെ വീരമൃത്യു വരിച്ച ജവാന്റെ പത്നി സെെന്യത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button