Latest NewsInternational

ഉത്തര കൊറിയ ഈ മാസം അണുപരീക്ഷണം നടത്തും : യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിംഗ്ടൺ: ഉത്തരകൊറിയ ഈമാസം ആണവായുധ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പു നൽകി അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവ് ജലീന പോർട്ടറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഉത്തര കൊറിയ അവരുടെ പുങ്ഗ്യെ-രി ടെസ്റ്റ് സൈറ്റ് അണുപരീക്ഷണത്തിനു സജ്ജമാക്കുന്നത് യുഎസ് മണത്തറിഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യം തന്നെ അണുപരീക്ഷണം ഉണ്ടാകുമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. യുഎസ് ഇന്റലിജൻസ് ഏജൻസികളും ഈ വിവരം ശരിവെച്ചിട്ടുണ്ട്. വിവരങ്ങൾ സത്യമാണെങ്കിൽ, ഉത്തരകൊറിയ നടത്തുന്ന ഏഴാമത്തെ അണുപരീക്ഷണം ആയിരിക്കുമിത്.

ഉത്തര കൊറിയ അണുപരീക്ഷണം നടത്തുന്നതിന്റെ സൂചനകൾ മുൻപും ലഭിച്ചിട്ടുണ്ട്. മുൻപ്, അണുപരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഭൂഗർഭ തുരങ്കങ്ങൾ 2018-ൽ ഉടമ്പടിപ്രകാരം ഉത്തര കൊറിയ ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഇത് വീണ്ടും പരീക്ഷണത്തിന് സജ്ജമാക്കുന്ന റിപ്പോർട്ടുകളാണ് ആദ്യകാലത്ത് യുഎസ് ഇന്റലിജൻസിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button