Latest NewsIndiaNews

നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി: പതാകകള്‍ നീക്കം ചെയ്തതായി പൊലീസ്

നിയമസഭയുടെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാനി പതാകകള്‍ നീക്കം ചെയ്തതായി കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ പറഞ്ഞു.

ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി നാട്ടിയതായി റിപ്പോർട്ട്. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോ ഇന്ന് വെളുപ്പിനോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read Also: ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിയമസഭയുടെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാനി പതാകകള്‍ നീക്കം ചെയ്തതായി കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ പറഞ്ഞു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം.

shortlink

Post Your Comments


Back to top button