Latest NewsNewsIndiaBusiness

ജോലിസ്ഥലത്ത് ഉറങ്ങാമോ? പുതിയ മാറ്റങ്ങളുമായി വേക്ക്ഫിറ്റ്

ഇനിമുതൽ വേക്ക്ഫിറ്റ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഓഫീസുകളിൽ ഉറങ്ങാൻ സാധിക്കും

ജോലി സമ്മർദ്ദത്തിന് ഇടയിൽ ഏവരും വിശ്രമവേളകൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ, ആ വിശ്രമം അൽപനേരത്തെ ഉറക്കം ആയാലോ? ജീവനക്കാർക്ക് ജോലിക്കിടയിലും അൽപനേരം ഉറങ്ങാം എന്നുള്ള പുത്തൻ ന്യായവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ആധുനിക ഫർണിച്ചർ ബ്രാൻഡായ വേക്ക്ഫിറ്റ്.

വേക്ക്ഫിറ്റ് സ്ഥാപകൻ ചൈതന്യ രാമലിംഗ ഗൗഡയാണ് ജീവനക്കാർക്ക് ഉറങ്ങാനുള്ള അനുമതി നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘ആറു വർഷത്തിലേറെയായി സ്ലീപ്പ് സൊലൂഷൻ ബ്രാൻഡാണ് ഞങ്ങൾ. എന്നിട്ടും, തൊഴിലാളികളുടെ ഉറക്കത്തിൽ ഞങ്ങൾ ഇതുവരെ പ്രാധാന്യം നൽകാത്തതിൽ വിഷമമുണ്ട്. ഉറക്കത്തെ വളരെ ഗൗരവമായി ഞങ്ങൾ കാണുന്നു. അതിനാൽ, ഇനി മുതൽ ജീവനക്കാർക്ക് ജോലി സമയങ്ങളിൽ ഉറങ്ങാം’, ചൈതന്യ രാമലിംഗ ഗൗഡ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

Also Read: സ്കൂളിൽ റഷ്യൻ ബോംബാക്രമണം : രണ്ടു മരണം, 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

പകൽനേരത്ത് 20 മിനിറ്റ് ഉറക്കം, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുമെന്ന നാസയുടെ റിപ്പോർട്ടുകൾ കൂടി അദ്ദേഹം ജീവനക്കാർക്കായി പങ്കുവച്ചു. പുത്തൻ നിയമം നിലവിൽ വന്നതിനാൽ ഇനിമുതൽ വേക്ക്ഫിറ്റ് ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ ഓഫീസുകളിൽ ഉറങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button