KeralaLatest NewsNews

കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല: നേതാക്കളുടെ പ്രസ്‌താവന ജനാധിപത്യത്തിന് അപകടമെന്ന് അതിരൂപത

ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്.

തലശ്ശേരി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരിച്ച് തലശ്ശേരി അതിരൂപത. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളെ മതങ്ങൾ നോക്കി സഭയുടെ സ്ഥാനാർത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണെന്നും മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

Read Also: ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എംപിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ എന്ത് യോഗ്യത?

‘തൃക്കാക്കര തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ ലിസി ആശുപത്രിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്. പാർലമെന്ററി രാഷ്ട്രീയത്തിൽ വ്യക്തികൾക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടുചെയ്യാൻ ഇപ്പോൾ പറയേണ്ട സാഹചര്യമില്ല’- പാംപ്ലാനി പറഞ്ഞു.

shortlink

Post Your Comments


Back to top button