Latest NewsSaudi ArabiaNewsInternationalGulf

വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ: അറിയിപ്പുമായി സൗദി

സൗദി രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ നീതിയുക്തമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം നടപടികൾ

റിയാദ്: വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന അറിയിപ്പുമായി സൗദി. രാജ്യത്തെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് 2 കൊലകൾ കൂടി : സംശയമുണ്ടാകാത്ത തരത്തിൽ ആത്മഹത്യയാക്കി

വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി നഗരങ്ങളിലേക്കും, സൗദി അറേബ്യയിലെ റോഡുകളിലൂടെ മറ്റു രാജ്യങ്ങളിലേക്കും ചരക്കുമായി പോകുന്ന വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ഇതിനായി കൃത്യമായ പെർമിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. സൗദി അറേബ്യയിലെ നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതത്തിനായി ഇത്തരം വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം ഗതാഗതത്തിനുള്ള അനുമതി സൗദി രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സൗദി രജിസ്ട്രേഷനുള്ള ചരക്ക് വാഹനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ നീതിയുക്തമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം നടപടികൾ.

Read Also: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ കിട്ടിയത് അമ്പരപ്പിക്കുന്ന കാര്യം: ഭക്ഷണം കഴിച്ച ആൾക്ക് അസ്വസ്ഥത

shortlink

Related Articles

Post Your Comments

Related Articles


Back to top button