Latest NewsNewsLife StyleHealth & Fitness

വിയര്‍പ്പു നാറ്റം അകറ്റാൻ ഉപ്പിട്ട വെള്ളത്തിൽ കുളിക്കൂ

ചർമ്മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ്മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന പുഴുക്കടി, ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.

എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയില്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും ഇതു സഹായിക്കുന്നു. ഇതു വഴി ചര്‍മ്മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്തി ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു. വിയര്‍പ്പു നാറ്റം പലരേയും അലട്ടുന്ന ഒന്നാണ്. ഉപ്പു ചേര്‍ന്ന വെള്ളത്തിലെ കുളി ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്.

Read Also : യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു

ഉപ്പു വെള്ളത്തിലെ കുളി മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ഉപ്പ് ചര്‍മ്മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മ്മത്തെ ആരോഗ്യത്തോടെ വയ്ക്കുന്നു.

ചര്‍മ്മത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചര്‍മ്മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഇതുവഴി ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതും തടയാന്‍ സാധിയ്ക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി.

shortlink

Related Articles

Post Your Comments


Back to top button