Latest NewsIndia

അധ്യാപികയെ പീഡിപ്പിച്ച് മതം മാറാൻ ഭീഷണി: പ്രതി അറസ്റ്റിൽ

യുവതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ തന്റെ മതത്തിലേക്ക് മാറാനും ഭീഷണി

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അധ്യാപികയെ ബലാത്സംഗം ചെയ്‌തു. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി,  കാന്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ തന്റെ മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നതായും പെൺകുട്ടി ആരോപിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക പീഡനത്തിന് ഇരയായത്.

പെൺകുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ള ആളാണ് പ്രതി ആമിർ. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന ആമിർ അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, ബലാത്സംഗം ഫോണിൽ പകർത്തി. സംഭവത്തിൽ, കുറ്റാരോപിതനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button