KeralaLatest NewsNews

പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് നയിക്കാന്‍ പിണറായിക്കേ കഴിയൂ: കെ.വി.തോമസ്

എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ.വി.തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു.

തൃക്കാക്കര: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ.വി തോമസ്. പി.ടി തോമസിന്റെ സ്‌മരണകാക്കുന്നവരും സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകള്‍ അദ്ദേഹം പറഞ്ഞത് മറന്നു പോയോ എന്ന് കെ.വി തോമസ് ചോദിച്ചു. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്ന് പി.ടി ചോദിച്ചിരുന്നുവെന്നും പി.ടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍മ്മിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ.വി.തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കെ.വി.തോമസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെ.വി.തോമസ് നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇതാണ് കെ.വി.തോമസ് എൽ.ഡി.എഫ് പക്ഷത്തേക്ക് വരാന്‍ ഇടയാക്കിയതെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button