Latest NewsNewsLife StyleFood & CookeryHealth & Fitness

മഴക്കാലത്ത് ഭക്ഷണം കഴിക്കേണ്ട രീതി

ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ, അത് വാരിവലിച്ച് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതു​കൊണ്ട് തന്നെ, ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം. മഴക്കാലം എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്ത് വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം.

വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്ത് രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാൻ.

മഴക്കാലത്ത് ലഘുവായ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിൾ സൂപ്പ്, പരിപ്പുകറികൾ എന്നിവ കഴിക്കുന്നതിൽ പ്രശ്നമില്ല. മഴക്കാലത്ത് ആഹാരത്തിൽ കുറച്ചു തേൻ ചേർത്തു സേവിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button