Latest NewsDevotional

രൗദ്രഗിരിയിലെ കരിഞ്ചേശ്വര മഹാദേവൻ

ഇന്ത്യയിൽ ഭൂഘടനപ്രകാരം ദുർഘടമായ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ശിവക്ഷേത്രങ്ങൾ ഉത്തരേന്ത്യയിൽ ആണുള്ളത്.എന്നാൽ, ഇതിനൊരു അപവാദമാണ് കർണാടകയിലെ കരിഞ്ചേശ്വര മഹാദേവ ക്ഷേത്രം. മംഗലാപുരത്തു നിന്നും ഏതാണ്ട് 35 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

കൃത്യമായി പറഞ്ഞാൽ, ദക്ഷിണ കർണാടകയിൽ, ബന്ദ്വാൾ താലൂക്കിലെ കരിഞ്ച എന്ന ഗ്രാമത്തിൽ ഒരു മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 355 പടികൾ ചവിട്ടിക്കയറി വേണം സമുദ്രനിരപ്പിൽ നിന്നും 1,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തുവാൻ.

മലമുകളിൽ നിന്നാൽ ചുറ്റുപാടും മനോഹരമായ കാഴ്ച കാണാൻ സാധിക്കുന്ന ഈ ശിവക്ഷേത്രത്തിൽ രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്ന് ശിവനും, മറുഭാഗം പാർവതിക്കും വിഘ്നേശ്വരനുമായി വിഭജിച്ചിരിക്കുന്നു. പുരാണപ്രകാരം, 4 യുഗങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. കൃതയുഗത്തിൽ രൗദ്രഗിരിയെന്നും, ത്രേതായുഗത്തിൽ ഗജേന്ദ്രഗിരിയെന്നും ദ്വാപരയുഗത്തിൽ ഭീമശിലയെന്നും കലിയുഗത്തിൽ കരിഞ്ചഗിരിയെന്നുമുള്ള നാലു നാമങ്ങളിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button