KeralaLatest NewsNews

ഗോതമ്പ് സംഭരണം തുടരും: സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയ്ക്ക് കേന്ദ്ര അനുമതി

കേന്ദ്ര പൂളിലേക്ക് ഗോതമ്പ് സംഭരിക്കാന്‍ എഫ്‌.സി.ഐക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ന്യൂഡൽഹി: ഗോതമ്പ് സംഭരണ പ്രതിസന്ധിയിൽ ആറ് സംസ്ഥാനങ്ങൾക്ക് സംഭരണം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗോതമ്പ് സംഭരണത്തിനുള്ള സമയപരിധി ഈമാസം 31 വരെ നീട്ടി. സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.

Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

കേന്ദ്ര പൂളിലേക്ക് ഗോതമ്പ് സംഭരിക്കാന്‍ എഫ്‌.സി.ഐക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സമയം നീട്ടി നല്‍കുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button