Latest NewsKeralaNews

കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട: ആറു പേർ പിടിയിൽ

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്

മലപ്പുറം: കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ഗോതമ്പ് സംഭരണം തുടരും: സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയ്ക്ക് കേന്ദ്ര അനുമതി

താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്‌റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളിൽ ഒളിപ്പിച്ചും ക്യാപ്സ്യൂളാക്കിയുമാണ് ഇവർ സ്വർണ്ണം കടത്തിയത്. 5 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘രാജ്യം ചർച്ച ചെയ്യുന്നത് ഡൽഹി മോഡൽ’: കേരളത്തിൽ മുന്നണി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാളും സാബു ജേക്കബും

shortlink

Related Articles

Post Your Comments

Related Articles


Back to top button