Latest NewsInternational

‘ചൈനീസ് പൗരന്മാർക്കെതിരെയുള്ള ആക്രമണം, കുടുംബത്തിനു നേരെയുള്ള ആക്രമണമാണ്’ : പാകിസ്ഥാൻ

ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാർക്കെതിരെയുള്ള ആക്രമണം, സ്വന്തം കുടുംബത്തിനു നേരെയുള്ള ആക്രമണം പോലെയെന്ന് പാക് ഭരണകൂടം. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയായ ബിലാവൽ ഭൂട്ടോ സർദാരിയാണ് ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

കറാച്ചി സർവകലാശാലയിൽ ചൈനീസ് അധ്യാപകർക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിലാവൽ ഭൂട്ടോ ഇങ്ങനെയൊരു പരാമർശം നടത്തിയത്. കഴിഞ്ഞ മാസം, കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷസ് ഇൻസ്റിറ്റ്യൂട്ടിലാണ് ചാവേർ ആക്രമണം നടന്നത്. മൂന്ന് ചൈനീസ് അധ്യാപകർ അടക്കം 4 പേർ ഇതിൽ കൊല്ലപ്പെട്ടിരുന്നു.

അധ്യാപകർ സഞ്ചരിച്ചിരുന്ന വാൻ സമീപമെത്തിയപ്പോൾ, ചാവേർ വനിത സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ, സ്ഥാപനത്തിന്റെ ഡയറക്ടറും ഉൾപ്പെടുന്നു. ചൈനീസ് യുവതികളെ തന്റെ സഹോദരിമാരായ അസീഫയും ഭക്തവാറുമായാണ് താൻ കാണുന്നതെന്ന് ബിലാവൽ ഭൂട്ടോ വെളിപ്പെടുത്തി. പാകിസ്ഥാൻ-ചൈന ബന്ധത്തിനു നേരെയുള്ള ആക്രമണമായാണ് ഇതിനെ അദ്ദേഹം വ്യാഖ്യാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button